വിവാഹമോചന വാര്‍ത്തകള്‍ക്ക് വിരാമം; അഭിഷേക് ബച്ചനും ഐശ്വര്യ റായ് യും പൊതുവേദിയില്‍ ഒന്നിച്ചെത്തി

വിവാഹമോചന വാര്‍ത്തകള്‍ക്ക് വിരാമിട്ട് അഭിഷേക് ബച്ചനും ഐശ്വര്യ റായ് യും ഒരുമിച്ചു പൊതുവേദിയില്‍ എത്തി . നെറ്റ് ഫ്‌ളിക്‌സിന്റെ പുതിയ ചിത്രമായ ദ് ആര്‍ച്ചീസിന്റെ സ്‌പെഷ്യല്‍ പ്രീമിയറിന് കുടുംബ സമേതമാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെ മകന്‍ അഗസ്ത്യനന്ദ ദ് ആര്‍ച്ചീസിലെ പ്രധാന താരമാണ്. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ശ്വേത നന്ദ, ഐശ്വര്യ റായ്, അഭിഷേക്, ആരാധ്യ എന്നിവര്‍ സ്‌പെഷ്യല്‍ പ്രീമിയറിന്റെ ശ്രദ്ധാകേന്ദ്രമായി.

ബച്ചന്‍ കുടുംബത്തില്‍ ഭിന്നതായണെന്നും അഭിഷേകും ഐശ്വര്യയും ഉടന്‍ പിരിയുമെന്നും ബോളിവുഡ് മാധ്യമങ്ങളിലാണ് ആദ്യം വാര്‍ത്ത വന്നത്. കഴിഞ്ഞദിവസം നടന്ന ഒരു പരിപാടിയില്‍ അഭിഷേക് വിവാഹമോതിരം ധരിക്കാതിരുന്നതും ചര്‍ച്ചയായി. എന്നാല്‍ എല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഏറെ സന്തോഷവതിയായി ബച്ചനോടും ജയയോടും ഇടപെഴകുന്ന ഐശ്വര്യയെ വീഡിയോയിലും ചിത്രങ്ങളിലും കാണാം. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ദ ആര്‍ച്ചീസ് ഇന്ന് സ്ട്രീം ചെയ്യും.

Top