അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അമിതാഭ് ബച്ചന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരമറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.

എന്നാല്‍ പ്രായാധിക്യം മൂലം വീട്ടില്‍ നിന്നും പുറത്തേക്ക് പോകാറില്ലാത്ത അമിതാഭ് ബച്ചന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമായിട്ടില്ല. വീട്ടുജോലിക്കാരില്‍ നിന്നാകാം എന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അഭിഷേക് പറഞ്ഞു. ഭയപ്പെടേണ്ട കാര്യമില്ലെന്നും അഭിഷേക് പറഞ്ഞു.

Top