അഭിഷേക് ബച്ചന്‍ അഭിനയം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍ ജോലിയിലേക്കോ

ന്യൂഡല്‍ഹി: ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ സിനിമ വിട്ട് സര്‍ക്കാര്‍ ജോലിക്കു പോകാന്‍ തീരുമാനിച്ചോ…? കേന്ദ്രസര്‍ക്കാരില്‍ ജൂനിയര്‍ ലെവല്‍ തസ്തികയിലേക്ക് അപേക്ഷിച്ചു കാത്തിരിക്കുകയാണോ ജൂനിയര്‍ ബച്ചന്‍.

അങ്ങനെയൊരു തീരുമാനം ഇതുവരെ അഭിഷേകില്‍ നിന്നും വന്നിട്ടില്ലെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്റെ (എസ് എസ് സി) ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു തോന്നും. കാരണം എസ് സി സിയുടെ വിവിധ വകുപ്പുകളിലേക്കുള്ള( നോണ്‍ടെക്‌നിക്കല്‍) ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയില്‍ ഫോട്ടോ സഹിതം അഭിഷേകന്‍ ബച്ചന്റെ അഡ്മിറ്റ് കാര്‍ഡ് കണ്ടതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാസം 30ന് ജയ്പൂരില്‍ നടന്ന പരീക്ഷയില്‍ ബച്ചന്‍ പങ്കെടുത്തിട്ടില്ല. പിന്നെയെങ്ങനെ അഭിഷേകിന്റെ ഫോട്ടോ സൈറ്റില്‍ വന്നെന്നു ചോദിച്ചാല്‍ എസ് എസ് സി ഉദ്യോഗസ്ഥരും വ്യക്തത നല്‍കുന്നില്ല. ആരോ ചെയ്ത തമാശ എന്നാണവര്‍ പറയുന്നത്. അതാരാണെന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Top