അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ‘നാന്‍ പെറ്റ മകന്‍’ ; മോഷന്‍ പോസ്റ്റര്‍ കാണാം

ഹാരാജാസ് കോളേജില്‍ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കി സജി എസ്. പാലമേല്‍ സംവിധാനം ചെയ്യുന്ന ‘നാന്‍ പെറ്റ മകന്‍’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പൂജ ചടങ്ങ് തിരുവനന്തപുരം മസ്‌ക്കറ്റ്‌ ഹോട്ടലില്‍ വെച്ച് നടന്നു.

നൂറ്റൊന്ന് ചോദ്യങ്ങള്‍ എന്ന സിനിമയിലൂടെ 2012ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മീനോണ്‍ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ്, സരയൂ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top