അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്;സംഭവത്തില്‍ ഗൂഢാലോചനയെന്ന് അലോഷ്യസ് സേവ്യര്‍

ഭിമന്യു കേസിലെ കുറ്റപത്രം കാണാതായ സംഭവം പുറത്തറിഞ്ഞത് എന്‍ഐഎ എത്തിയപ്പോള്‍. പോപ്പുലര്‍ ഫ്രണ്ടുമായി വിവരം തേടി എന്‍ഐഎ സംഘം കോടതിയില്‍ എത്തിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട പതിനൊന്ന് രേഖകള്‍ നഷ്ടമായ വിവരം പുറത്തറിയുന്നത്. പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, കുറ്റപത്രം എന്നിവ അടക്കമാണ് 11 രേഖകള്‍ കാണാതായത്.

സംഭവം ഞെട്ടിക്കുന്നതാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു. ‘അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണം. കൃത്യവിലോപം കാണിച്ച എറണാകുളം സെഷന്‍സ് കോടതിയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി സ്വീകരിക്കണം. കേസിന്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചുപിടിച്ച് അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം’. എസ്എഫ്ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.മൂന്ന് മാസം മുന്‍പാണ് ഇവ കാണാതാകുന്നത്. എന്നാല്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാതെ സംഭവം ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്തത്. രേഖകള്‍ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന നിലപാടിലാണ് എസ്എഫ്ഐ.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ 24 നോട് പറഞ്ഞു. അഭിമന്യു കൊല്ലപ്പെട്ട് ഇത്രയും നാള്‍ കഴിഞ്ഞിട്ടും അതിന്റെ ഉള്ളറകളെ കുറിച്ച് അന്വേഷണം ഉണ്ടായിട്ടില്ല. വലിയ സത്യങ്ങള്‍ പുറത്തു വരാനുണ്ട്. രേഖകള്‍ കാണാതായത് സിപിഐഎമ്മിന്റെ പൂര്‍ണ അറിവോടെ. അഭിമന്യു കേസ് അട്ടിമറിക്കുക എന്നത് സിപിഐഎം അജണ്ട. ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും പോകുന്ന സമീപനമാണ് തുടക്കം മുതല്‍ സിപിഐഎം സ്വീകരിച്ചത് എന്നും അലോഷ്യസ് സേവ്യര്‍ ആരോപിച്ചു.രേഖകള്‍ നഷ്ടമായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. സെഷന്‍ കോടതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടു. പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. സംഭവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണം. കൃത്യവിലോപം കാണിച്ച എറണാകുളം സെഷന്‍സ് കോടതിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

Top