അഭിമന്യു വധം ; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍

SDPI

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ആലുവയില്‍ നിന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോകനാഥ് ബഹ്‌റ പറഞ്ഞു. പ്രതികളെ പിടികൂടിയതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളൂ.

യുഎപിഎ ചുമത്തേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും മുഴുവന്‍ പ്രതികളെയും പിടികൂടിയ ശേഷം അവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായാല്‍ വകുപ്പ് ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top