അഭിമന്യുവിന്റെ കൊലപാതകം ; മുഖ്യപ്രതി മുഹമ്മദ് പൊലീസ് പിടിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭ്യുമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതി പിടിയില്‍.

ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ആണ് പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദ് ആണെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റു പ്രതികള്‍ ക്യാമ്പസിലെത്തിയത്. കാസര്‍കോട്- മംഗളൂരു അതിര്‍ത്തിയില്‍ വെച്ചാണ് മുഹമ്മദ് പിടിയിലായത്. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. ഗോവയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

അതേസമയം കേസുമായി ബന്ധപ്പെട്ട് പൊലീസ് പീഡനം ആരോപിച്ച് പ്രതികളുടെ ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ നല്‍കുന്നത് അന്വേഷണം തടസപ്പെടുത്താനാണെന്നും കോടതി വ്യക്തമാക്കി.

Top