അഭിമന്യു കൊലപാതകം നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞു. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമോയെന്ന കാര്യത്തില്‍ നിയമോപദേശം തേടും. ഐജിയുമായും കമ്മീഷണറുമായും ചര്‍ച്ച നടത്തുമെന്നും ഡിജിപി പറഞ്ഞു.

Top