അഭിമന്യുവിന്റെ കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസില്‍ അന്വേഷണം സിഐയില്‍ നിന്നും മാറ്റി. സെന്‍ട്രല്‍ സി ഐ അനന്തലാലിനെയാണ് മാറ്റിയത്.കേസ് ഇനി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാര്‍ അന്വേഷിക്കും.

അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top