അഭിമന്യു കൊലപാതക കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

sfi-

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു. കേസിലെ പ്രതികളെ സംസ്ഥാനം വിടാന്‍ ഇയാള്‍ സഹായിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അഭിമന്യു കൊല്ലപ്പെട്ടിട്ടു ഒരു മാസം തികയുമ്പോള്‍ കൊലയാളി സംഘത്തിലെ എട്ട് പേര്‍ ഒളിവിലാണ്. കേസില്‍ 14 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്.

Top