അഭിമന്യുവിന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു കൊണ്ട് രണ്ടാം പ്രതി ജിസാല്‍ റസാഖ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെ ജിസാല്‍ റസാഖ് കോടതിയെ സമീപിച്ചു. എസ്ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, പെട്രോള്‍ പമ്പ്, കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

ഇതില്‍ ചിലതില്‍ അക്രമികളുടെ ദൃശ്യങ്ങളുമുണ്ട്. ഇതിന്റെ പകര്‍പ്പ് വേണമെന്നാണ് ജിസാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിയുടെ ആവശ്യം അംഗീകരിച്ച കോടതി ദൃശ്യങ്ങള്‍ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു കുത്തേറ്റ് മരിച്ചത്.

Top