അഭിമന്യുവിന്റെ കൊലപാതകം: പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതായി കുറ്റപത്രം

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതായി കുറ്റപത്രം. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ രക്തം കലര്‍ന്ന വസ്ത്രങ്ങളും ആയുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ വ്യക്തതമാക്കുന്നത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത് വന്നിട്ടുണ്ട്.

കോളേജില്‍ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫണ്ട് നേതാവുമായി മുഹമ്മദിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തിയ പ്രതികളാണ് ആക്രമണത്തിന് പിന്നില്‍. 16 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പ്രതികളില്‍ ഏഴ് പേര്‍ ഒളിവില്‍. പ്രതികള്‍ എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

Top