“അഭിമന്യുവിന് രാഷ്ട്രീയമില്ല”-കായംകുളത്ത് കൊല്ലപ്പെട്ട പത്താം ക്ലാസുകാരന്റെ പിതാവ്

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പിതാവ് അമ്പിളി കുമാർ. അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു.

“എന്തിനാണ് അവനെ കൊലപ്പെടുത്തിയതെന്ന് അറിയില്ല. ഒരു പ്രശ്നത്തിനും പോകാത്ത കുട്ടിയാണ് അഭിമന്യു. എന്നാൽ സഹോദരൻ അനന്ദു ഡിവൈഎഫ്ഐ പ്രവർത്തകനാണ്.ഫോൺ വിളിച്ചപ്പോ പറഞ്ഞത് കൂട്ടുകാരനെ കണ്ടിട്ട് ഇപ്പോൾ വരുമെന്നാണ്. മൂത്ത ആള് അമ്പലത്തിൽ പോയോ എന്നറിയാനായി വിളിച്ചപ്പോൾ അവൻ പോയിട്ടില്ലെന്ന് പറഞ്ഞു. അവൻ കൂട്ടുകാരന്റെ വീട്ടിലായിരുന്നു. ഞാൻ കിടന്ന് മയക്കം പിടിച്ചപ്പോഴാണ് അനിയത്തിയുടെ മകളുടെ മൊബൈലിൽ സുഹൃത്തുക്കൾ ആരോ വിളിച്ചത്. അപ്പോഴാണ് സംഭവം അറിഞ്ഞത്. അമ്പിളി കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.”

ഇന്നലെ രാത്രിയായിരുന്നു  നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്.അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദർശ്, കാശി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും സംഘട്ടനത്തിൽ സാരമായ പരുക്കേറ്റിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Top