സൈജു കുറുപ്പും തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘അഭിലാഷം’ ഷൂട്ടിങ്ങ് ആരംഭിച്ചു

ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്ടെ മുക്കത്ത് ആരംഭിച്ചു. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ ദാസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു പ്രണയകഥ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.

മലപ്പുറത്തെ രണ്ട് മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ പ്രണയവും കാത്തിരിപ്പും പറയുന്ന ചിത്രത്തില്‍ സൈജു കുറുപ്പും തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അര്‍ജുന്‍ അശോകന്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമാ.കെ.പി, അഡ്വ.ജയപ്രകാശ് കുളുര്‍ ‘ നാസര്‍ കര്‍ത്തേനി, ശീതള്‍ സഖറിയ എന്നിവരാണ് മറ്റുതാരങ്ങള്‍.

ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.ഷറഫു ‘സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് ശ്രീഹരി കെ.നായരാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം – സജാദ് കാക്കു.എഡിറ്റിങ് – നിംസ്,കലാസംവിധാനം -അര്‍ഷാദ് നക്കോത്ത്, മേക്കപ്പ് – റോണക്‌സ് – സേവ്യര്‍,കോസ്റ്റ്യും – ഡിസൈന്‍ – ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.രാജന്‍ ഫിലിപ്പ് . മുക്കം അരീക്കോട്, കോഴിക്കോട്, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.

Top