അഭിലാഷ് ടോമിയെ കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേനയും തെരച്ചിലിന് പുറപ്പെട്ടു

ന്യൂഡല്‍ഹി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണ മത്സരത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേനയും തെരച്ചിലിന് പുറപ്പെട്ടു. നാവികസേനയും ഐഎന്‍എസ് സത്പുര എന്ന കപ്പലാണ് ഓസ്‌ട്രേലിയന്‍ തീരത്തേക്ക് പുറപ്പെട്ടത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ നാവികസേന വിവരങ്ങള്‍ ശേഖരിച്ചു വരികയായിരുന്നു.

നിലവില്‍ ഓസ്‌ട്രേലിയന്‍ സമുദ്ര സുരക്ഷ വിഭാഗമാണ് അഭിലാഷിന് വേണ്ടി തെരച്ചില്‍ തുടങ്ങിയിരിക്കുന്നത്. അതേസമയം മോശം കാലാവസ്ഥ കാരണം അഭിലാഷിന്റെ അടുത്തെത്താന്‍ ദിവസങ്ങളെടുത്തേക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ നാവികസേന റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top