പ്രതീക്ഷയോടെ രാജ്യം : രക്ഷാദൗത്യവുമായി ഫ്രഞ്ച് കപ്പല്‍ അഭിലാഷ് ടോമിയ്ക്കരികിലേക്ക്

പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കാന്‍ ആദ്യ കപ്പല്‍ ഇന്ന് ഉച്ചയ്ക്ക് അപകടമേഖലയിലെത്തും. ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്തെത്തുന്നത്.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്താണ് അപകടമുണ്ടായത്. അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റര്‍ അരികില്‍ ‘ഒസിരിസ്’ എത്തിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. എന്നാല്‍, കാലാവസ്ഥ മോശമായതിനാല്‍ മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ കപ്പലിനു സഞ്ചരിക്കാന്‍ കഴിയുന്നുള്ളൂ. അഞ്ച് കിലോമീറ്റര്‍ താഴ്ചയുള്ള പ്രദേശത്തെ തിരമാലകള്‍ പത്ത് മുതല്‍ 12 വരെ ഉയരത്തിലാണ്. മോശം കാലാവസ്ഥയും കനത്ത മഴയിലുമാണ് പ്രദേശം.

അപകടസ്ഥലത്തിനടുത്തുള്ള ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് സത്പുരയ്ക്ക് വെള്ളിയാഴ്ചയോടെ മാത്രമെ അപകടസ്ഥലത്ത് എത്താനാകൂവെന്നും അതിനാലാണ് ഫ്രഞ്ച് കപ്പലിന്റെ സഹായം തേടിയതെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചിരുന്നു.

Top