വാട്‌സ്ആപ്പ് ഇന്ത്യയുടെ മേധാവിയായി അഭിജിത്ത് ബോസിനെ നിയമിച്ചു

വാട്സ്ആപ്പ് ഇന്ത്യയുടെ മേധാവിയായി അഭിജിത്ത് ബോസിനെ നിയമിച്ചു. കാലിഫോര്‍ണിയയില്‍ നിന്നാണ് ഇത്രയും നാള്‍ വാട്സ്ആപ്പിന്റെ ഇന്ത്യന്‍ സേവനവും നിയന്ത്രിച്ചിരുന്നത്. ഗുഡ്ഗാവ് ആസ്ഥാനമാക്കിയാണ് വാട്സ്ആപ്പ് ഇന്ത്യ പ്രവര്‍ത്തിക്കുക. ഇ-പേമെന്റ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിന്റെ സ്ഥാപകരിലൊരാളായ അഭിജിത്ത് വാട്‌സ്ആപ്പിലെ സിഇഓ ആയിരുന്നു.

ചെറുകിട വ്യവസായങ്ങള്‍ക്കായി തുടങ്ങിയ വാട്സ്ആപ്പ് ബിസിനസ് ആപ്പ്, വന്‍കിട വ്യവസായങ്ങള്‍ക്കായുള്ള വാട്സ്ആപ്പ് ബിസിനസ് എപിഐ എന്നിവയുടെ വ്യാപനത്തിനും വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി പരസ്യം നല്‍കാനുള്ള പദ്ധതി നടപ്പിലാക്കുന്നതും ഉള്‍പ്പെടെ രാജ്യത്തെ വാട്സ്ആപ്പിന്റെ വ്യവസായം മെച്ചപ്പെടുത്തല്‍ അഭിജിത്തിന്റെ പ്രധാന ചുമതലയാവും. വാട്സ്ആപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചത് ഈ ലക്ഷ്യത്തോടുകൂടിയാണ്.

Top