സാമ്പത്തിക നൊബേല്‍: ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ 3 പേര്‍ പുരസ്‌കാരം പങ്കിട്ടു

ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിക്ക്. എസ്തര്‍ ഡഫ്ലോ, മൈക്കല്‍ ക്രീമര്‍ അഭിജിത് ബാനര്‍ജി എന്നിവര്‍ ഈ വര്‍ഷത്തെ പുരസ്‌കാരം പങ്കിട്ടു.ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് അഭിജിത്ത് ബാനര്‍ജി. കൊല്‍ക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയിലെ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ന്യായ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്.

1961ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി സൗത്ത് പോയിന്റ് സ്‌കൂളിലും പ്രസിഡന്‍സി കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1983-ല്‍ ജെഎന്‍യുവില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1988-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി സ്വന്തമാക്കി.

Top