സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ രണ്ടാംഘട്ട വിചാരണ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ ആരംഭിക്കും. ഒന്നാം ഘട്ട വിചാരണ വേളയില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയ അഭയയുടെ അധ്യാപിക പ്രൊഫ. ത്രേസ്യാമ്മയുടെ എതിര്‍വിസ്താരം ഇന്ന് തുടങ്ങും.

ആദ്യഘട്ടത്തില്‍ 14 സാക്ഷികളെ വിസ്തരിച്ചതില്‍ ആറു പേര്‍ കൂറുമാറുകയും എട്ടു പേര്‍ പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.

1992 മാര്‍ച്ച് 27 ന് കോട്ടയത്തെ പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Top