ജോയ് താക്കോൽക്കാരനും, ഗഡികളും ഉടൻ വരും ; പുതിയ പോസ്റ്റർ എത്തി

ജോയ് താക്കോൽക്കാരനും, ഗഡികളും ചിരിപുരത്തിന് തീ കൊളുത്താൻ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ഉടൻ തീയേറ്ററുകളിൽ എത്തും.

ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ 2013 ല്‍ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച ചിത്രമാണ്.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.

രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

Top