ബിജെപി മലപ്പുറത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് അബ്ദുള്ളക്കുട്ടി

മലപ്പുറം: മലപ്പുറം ബിജെപിക്ക് ബലികേറാമലയല്ലെന്ന് ലോക്‌സഭാ സ്ഥാനാര്‍ഥി എ.പി അബ്ദുള്ളകുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മര്‍ക്കടമുഷ്ഠി കൊണ്ട് അടിച്ചേല്‍പ്പിച്ചത് ആണെന്നും ഇത്തവണ ബിജെപി അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി പ്രഖ്യാപിച്ചത്. മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് ബിജെപി അബ്ദുള്ളക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിക്കുന്നത്.

മുസ്ലിം ലീഗില്‍ നിന്ന് മുന്‍ രാജ്യസഭാ അംഗം എംപി അബ്ദു സമദ് സമദാനി മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. എസ്എഫ്‌ഐ നേതാവ് വിപി സാനുവാണ് മലപ്പുറത്തെ സിപിഐഎം സ്ഥാനാര്‍ത്ഥി.

 

Top