അയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: അയിഷ സുല്‍ത്താനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. അയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും, രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ശരിയാണെന്നും എ.പി.അബ്ദുള്ളക്കുട്ടി ലക്ഷദ്വീപിലെ ബി.ജെ.പി ഘടകത്തോട് പറഞ്ഞു.

അയിഷ സുല്‍ത്താനയുടെ ലക്ഷദ്വീപ് പ്രതിഷേധം പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ബി.ജെ.പി ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ബി.ജെ.പിക്കും എ.പി.അബ്ദുള്ളക്കുട്ടിക്കും എതിരെ അയിഷ സുല്‍ത്താന കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്ന് അയിഷ സുല്‍ത്താന പറഞ്ഞത്. ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടു തന്ന അവസരമെന്നാണ് അവര്‍ പറഞ്ഞതെന്നും തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് ഈ കേസിന്റെ അടിസ്ഥാനമെന്നും അയിഷ ആരോപിച്ചിരുന്നു.

Top