റേഡിയോ ജോക്കി രാജേഷിന്റെ വധക്കേസില്‍ ഖത്തര്‍ വ്യവസായി അബ്ദുല്‍ സത്താര്‍ ഒന്നാം പ്രതി

Radio Jockey Rajesh

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ വധക്കേസില്‍ ഖത്തര്‍ വ്യവസായി അബ്ദുല്‍ സത്താര്‍ ഒന്നാം പ്രതിയാകും. രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയുടെ മുന്‍ഭര്‍ത്താവാണ് അബ്ദുല്‍ സത്താര്‍. കഴിഞ്ഞദിവസം കീഴടങ്ങിയ അലിഭായ് ഉള്‍പ്പെടെ ഏഴുപേരാണ് കേസിലെ പ്രതികള്‍.

കൊലപാതകത്തിന് പ്രതിഫലമായി അലിഭായിക്ക് സത്താറിന്റെ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. കരുനാഗപ്പള്ളിയിലെ കായലില്‍ നിന്നാണ് കണ്ടെടുത്തത്. രണ്ട് വാളുകള്‍ ഉപയോഗിച്ചാണ് അക്രമികള്‍ രാജേഷിനെ വെട്ടിയത്.

മാര്‍ച്ച് 27 നാണ് മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസില്‍ രാജേഷിനെ (35) മടവൂര്‍ പോസ്റ്റാഫീസ് ജങ്ഷനിലെ കടമുറിക്കുള്ളില്‍ കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന രാജേഷിന്റെ സഹപ്രവര്‍ത്തകന്‍ വെള്ളല്ലൂര്‍ സ്വദേശി കുട്ടനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.

Top