ഉർദു എഴുത്തുകാരനായ അബ്ദുൾ ഖ്വാവി ഡെസ്‌നവിയുടെ 87-ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍

സാഹിത്യ നിരൂപകനും ഉർദു എഴുത്തുകാരനുമായ അബ്ദുൾ ഖ്വാവി ഡെസ്‌നവിയുടെ 87-ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍.

ബീഹാറിലെ ഡെസ്നാ ഗ്രാമത്തിൽ 1930 ൽ ജനിച്ച അബ്ദുൾ ഖ്വാവി ഇന്ത്യയിലെ ഉർദു സാഹിത്യം വികസനത്തിൽ ശക്തമായ പങ്ക് വഹിച്ചു.

അഞ്ച് ദശാബ്ദങ്ങളായി, ഉർദു സാഹിത്യം രചനകൾ , ജീവചരിത്രം, കവിത, കഥകൾ തുടങ്ങി ധാരാളം ഉർദു ഗ്രന്ഥങ്ങളും ഡെസ്‌നവി രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന് ആദരമായി ഗൂഗിള്‍ ഡൂഡില്‍ ഉർദു ശൈലിയിലുള്ള ലിപിയിൽ രൂപകൽപ്പന ചെയ്ത ലോഗോ പ്രകാശിപ്പിച്ചു.

2011 ജൂലൈ ഏഴിന് അബ്ദുൾ ഖ്വാവി ഡെസ്‌നവി ഈ ലോകത്തിനോട് വിട പറഞ്ഞു.

Top