ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനി അന്‍വാര്‍ശ്ശേരിയിലേക്ക് പോകുന്നതില്‍ ഇന്ന് തീരുമാനം

 

കൊച്ചി: കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകുന്നതില്‍ ഇന്ന് തീരുമാനം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ പരിശോധനക്ക് ശേഷമാണ് യാത്ര ചെയ്യാനാകുമോ എന്നതില്‍ വ്യക്തത വരൂ. രാവിലെ ഈ പരിശോധനക്ക് ശേഷമാണ് യാത്രയില്‍ തീരുമാനമെടുക്കൂ. വിചാരണ തടവുകാരനായ മഅദനി പ്രത്യേക അനുമതിയില്‍ ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ആണ് കൊച്ചിയില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും, രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്.

മഅദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചിരുന്നു. മഅദനിക്ക് ഇന്നലെയും ബിപി കുറഞ്ഞിരുന്നില്ല. ശാരീരിക അസ്വസ്ഥതകള്‍ തുടരുകയാണെന്ന് പിഡിപി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വിഎം അലിയാര്‍ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ല മഅദനിയുള്ളത്. ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം ഇന്നലെ യാത്ര മാറ്റി വെക്കുകയായിരുന്നു.

 

തിങ്ങളാഴ്ച്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. രാത്രി ഒന്‍പത് മണിയോടെയാണ് മഅദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

 

Top