Abdul nasar madhani statement about islamic state

madani

കൊല്ലം: ഭീകര സംഘടനായ ഐഎസ് കൊല്ലുന്നത് ഇസ്‌ലാമിനെയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി.

ഇസ്‌ലാമിക മൂല്യങ്ങളോട് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല ഐഎസ് ചെയ്യുന്നത്. ഐഎസ് പൂര്‍ണമായും ഇസ്‌ലാം വിരുദ്ധമാണ്.

എല്ലാ മുസ്‌ലിംകളും ഐഎസ് വിട്ടുപോരണമെന്നും മഅ്ദനി കൊല്ലത്ത് പറഞ്ഞു.

ജാമ്യവ്യവസ്ഥയില്‍ ഇളവുലഭിച്ചതിനെത്തുടര്‍ന്ന് ഈക്കഴിഞ്ഞ 5 തീയതി മഅ്ദനി നാട്ടിലെത്തിയത്.ഇന്നു രാത്രി 10 ന് തിരുവനത്തപുരത്ത് നിന്നുള്ള വിമാനത്തില്‍ മഅ്ദനി ബംഗളൂരുവിലേക്ക് തിരിച്ച് പോകും.

Top