പ്രതിസന്ധികള്‍ നീങ്ങി; പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്

madani

ബംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍ഐഎ കോടതി അനുവാദം നല്‍കിയിട്ടും പൊലീസിന്റെ അകമ്പടി ഇല്ലാ എന്നതിനാല്‍ യാത്ര പ്രതിസന്ധിയിലായിരുന്നു.

പിന്നീട് സിറ്റി ആംഡ് റിസര്‍വ്(സിഎആര്‍) പൊലീസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്നാണ് ഇന്നു കേരളത്തിലേക്ക് മടങ്ങാന്‍ മദനിക്ക് അവസരമൊരുങ്ങിയത്. നേരത്തെ, കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മദനിയ്ക്ക് അകമ്പടി പോകാന്‍ പൊലീസുകാര്‍ ഇല്ലെന്നാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നത്.

മേയ് മൂന്നു മുതല്‍ 11 വരെ മദനിക്ക് കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മദനി അപേക്ഷ നല്‍കിയത്.

Top