അബുദബിയിൽ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി

അബുദബി: വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന വിലക്കുമായി അബുദബിയും. ആഗസ്ത് 20 മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരികയെന്ന് അബുദബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ഇതുപ്രകാരം മിക്കവാറും ഇടങ്ങളില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ പ്രവേശനാനുമതി ലഭിക്കൂ.

രാജ്യത്തെ 93 ശതമാനം ആളുകളും പൂര്‍ണ വാക്‌സിനേഷന് വിധേയമായ സാഹചര്യത്തിലാണ് നടപടി. കൊവിഡ് വ്യാപനം തടഞ്ഞ് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു. ഇതുപ്രകാരം ആഗസ്ത് 20 മുതല്‍ അബുദബിയിലെ ഷോപ്പിംഗ് സെന്ററുകള്‍, റെസ്റ്റൊറന്റുകള്‍, കഫേകള്‍, ജിംനേഷ്യങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

Top