തട്ടിക്കൊണ്ടു പോയ ഐടി ഉദ്യോഗസ്ഥനെ ഏറ്റുമുട്ടലിലൂടെ പൊലീസ് മോചിപ്പിച്ചു

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഐടി ഉദ്യോഗസ്ഥനായ യുവാവിനെ ഏറ്റുമുട്ടലിലൂടെ പൊലീസ് മോചിപ്പിച്ചു. ഏറ്റമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

നോയ്ഡ എച്ച്‌സിഎല്‍ ടെക്ക്നോളജീസില്‍ ജോലി ചെയ്യുന്ന രാജീവ് കുമാറിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ കാണാതായത്. കാബില്‍ നിന്നിറങ്ങി ബസ്സ് കയറാനിരിക്കെയായിരുന്നു ഒരു സംഘം രാജീവിനെ തട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച 11മണിക്ക് രാജീവിന്റെ ഭാര്യയ്ക്ക് അദ്ദേഹത്തിന്റെ മൊബൈലില്‍ നിന്ന് രാജീവിനെ തട്ടിക്കൊണ്ടു പോയതണെന്നും 15 ലക്ഷം നല്‍കുകയാണെങ്കില്‍ വിട്ടുതരാമെന്നുള്ള സന്ദേശം ലഭിച്ചു.

ഒരാഴ്ചയായുള്ള തിരച്ചിലിനൊടുവില്‍ ഇന്ദിരാപുരത്ത് രാജീവ് ഉണ്ടെന്നുള്ള വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നോയ്ഡ പൊലീസിന്റെ പ്രത്യേക സേന രാജീവികുമാറിനെ മോചിപ്പിക്കുകയായിരുന്നു.

Top