ദുല്‍ഖറിന്റെ എബിസിഡി തെലുങ്കിലേക്ക്; അല്ലു സിരീഷിന് പറയാനുള്ളത്

dq allu

ടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ നാലാമത്തെ ചിത്രമായ എബിസിഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം റിലീസ് ചെയ്ത് അഞ്ച് വര്‍ഷത്തിനു ശേഷമാണ് റീമേക്ക് ചെയ്യപ്പെടുന്നത്. സഞ്ജീവ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് അല്ലു സിരീഷാണ്.

abcd

എന്നാല്‍ എബിസിഡിയുടെ റീമേക്ക് ആലോചനകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അല്ലു സിരീഷ് പറയുന്നു. സിനിമ മലയാളത്തില്‍ പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളില്‍ റീമേക്കിനുള്ള അവസരം എന്നെത്തേടി വന്നിരുന്നു. പക്ഷേ തെലുങ്ക് ചിത്രങ്ങളുടെ കമ്മിറ്റ്‌മെന്റുകള്‍ ഉണ്ടായിരുന്നതിനാല്‍ റീമേക്കുകള്‍ വേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം.

dq

പക്ഷേ എബിസിഡി എന്റെ മനസ്സില്‍ എന്നുമുണ്ടായിരുന്നു. ദുല്‍ഖര്‍ ചെയ്ത വേഷം ഞാന്‍ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് എപ്പോഴും ആലോചിച്ചിരുന്നുവെന്നും അല്ലു സിരീഷ് പറഞ്ഞു. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ സഹോദരനാണ് അല്ലു സിരീഷ്.

Top