എബിസിയും ഇഎസ്പിഎന്നും യുട്യൂബിൽ നിന്ന് പോകും; ഡിസ്‌നി നിൽക്കും

ബിസി, ഇഎസ്പിഎന്‍, എഫ്എക്‌സ് തുടങ്ങിയ ചാനലുകള്‍ ഡിസംബര്‍ 17ന് രാത്രി 11.59 മുതല്‍ യൂട്യൂബ് ടിവിയില്‍ ലഭിക്കാതായേക്കാമെന്ന് റിപ്പോര്‍ട്ട്. ഈ മുന്നറിയിപ്പ് യൂട്യൂബ് ടിവി ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയെന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഡിസ്‌നിയുമായി പണത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് പ്രശ്‌നം. ഡിസ്‌നി ചാനലുകള്‍ ലഭിക്കാതെ വന്നാല്‍ യൂട്യൂബ് ടിവിയുടെ വരിസംഖ്യ 50 ഡോളറായി കുറയുമെന്നും പറയുന്നു. നിലവില്‍ 65 ഡോളറാണ് വരിസംഖ്യ. അതേസമയം, ഇരു കമ്പനികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായേക്കുമെന്ന പ്രതീക്ഷ പുലര്‍ത്തുന്നുണ്ട് യൂട്യൂബ് ഇപ്പോഴും.

Top