ഫ്രാൻസിൽ കത്തിപ്പടർന്ന പ്രക്ഷോഭത്തിനു ശമനം; 160 പേർ അറസ്റ്റിൽ

പാരിസ് : പൊലീസിന്റെ വെടിയേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ ഫ്രാൻസിൽ കത്തിപ്പടർന്ന പ്രക്ഷോഭത്തിനു ശമനം. ഇന്നലെയും പലയിടത്തും പ്രതിഷേധമുണ്ടായെങ്കിലും അനിഷ്ടസംഭവങ്ങൾ കുറഞ്ഞു. 160 പേർ അറസ്റ്റിലായി.

അൽജീരിയൻ– മൊറോക്കൻ ദമ്പതികളുടെ മകനായ നയേൽ (17) വെടിയേറ്റു മരിച്ചതിനെത്തുടർന്നാണു കലാപം. 300 കാറുകൾ കത്തിച്ച പ്രതിഷേധക്കാർ കച്ചവടസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ലെയ്‌ലെ റോസിലെ മേയർ വൻസോ ഷോങ്ബ്രൊയുടെ വീടിനു തീയിടാൻ ശ്രമം നടന്നിരുന്നു. കൊല്ലപ്പെട്ട നയേലിന്റെ മുത്തശ്ശി പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.

Top