ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസിയുടെ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ മുടങ്ങില്ല

ksrtc

തിരുവനന്തപുരം: ജനുവരി 8നും 9നും നടക്കുന്ന ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസിയുടെ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ മുടങ്ങില്ല. പമ്പയിലേക്കും തിരിച്ചും ബസുകള്‍ ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ബസുകള്‍ ഉണ്ടാകും. ചെങ്ങന്നൂര്‍, കുമളി, കോട്ടയം, എറണാകുളം ബസ് സ്റ്റേഷനുകളിലേക്കാണു കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുക.

അതേസമയം ദേശീയ പണിമുടക്ക് കണക്കിലെടുത്ത് മഹാത്മഗാന്ധി സര്‍വകലാശാലയും, ആരോഗ്യ സര്‍വകലാശാലയും ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

എംജി സര്‍വകലാശാലയുടെ പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാല പരീക്ഷകളുടെ പുതിയ തീയതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Top