കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; രേഷ്മയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും

കൊല്ലം: കല്ലുവാതുക്കല്‍ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ രേഷ്മയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രേഷ്മ ഇപ്പോള്‍ ജയിലില്‍ നിരിക്ഷണത്തിലാണ്. രേഷ്മയുടെ ഭര്‍ത്താവിന്റെ ഉള്‍പ്പടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

കേസ്സില്‍ അന്വേഷണ സംഘത്തിന് ഒരുദിവസം മാത്രമാണ് രേഷ്മയെ ചോദ്യം ചെയ്യുന്നതിന് കിട്ടിയത്. വൈദ്യപരിശോധനയില്‍ രേഷ്മക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റുകയയാരുന്നു. രേഷ്മയുടെ നിരിക്ഷണ കാലയളവ് കഴിഞ്ഞ തിന് ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം റിമാന്റിലായി 14 ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങണം എന്നാണ് നിയമം എന്നാല്‍ ഇതിന് കഴിയാത്തതിനീല്‍ ഹൈക്കോടതിയെ സമിപിച്ച് രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി നാളെ കോടതിയെ സമിപിക്കും.

കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ഊഷായിക്കോട് ഉള്‍പ്പടെയള്ള സ്ഥലങ്ങളില്‍ രേഷ്മയെ എത്തിച്ച് തെളിവെടുക്കും. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്തത് ഗ്രീഷ്മയയും ആര്യയുമാണെന്ന് വെളിപ്പെടുത്തിയ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയായക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.

Top