മഹാരാഷ്ട്രയിലെ ചവറ്റുകുട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷിക്കും

മുംബൈ: മഹാരാഷ്ട്രയിലെ ചവറ്റുകുട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൽഗർ ജില്ലയിലെ ദഹാനു പട്ടണത്തിലുള്ള ലോനിപാഡ ഏരിയയിലെ ചവറ്റുകുട്ടയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരച്ചിൽ കേട്ട് നോക്കിയ വഴിയാത്രക്കാരനാണ് ആദ്യം കുട്ടിയെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കുഞ്ഞ് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ്. ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Top