ഐപിഎല്‍ മത്സരത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന മൂന്നാം വിദേശ താരമായി എബി ഡിവില്ലിയേഴ്‌സ്

ഹൈദരാബാദ്‌: ഐപിഎല്‍ പരമ്പരയില്‍ 4000 റണ്‍സ് തികയ്ക്കുന്ന മൂന്നാം വിദേശ താരമായി എബി ഡിവില്ലിയേഴ്‌സ്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയുള്ള കളിയിലാണ് എബിഡി ചരിത്ര നേട്ടം സ്വന്തമാക്കിയത്. 143 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള എബിഡി ഇതുവരെ 4032 റണ്‍സുകള്‍ നേടിയിട്ടുണ്ട്.

എബിഡിയ്ക്കു മുന്‍പ് ക്രിസ് ഗെയ്ലും ഡേവിഡ് വാര്‍ണറുമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി കളിക്കാന്‍ ഇന്ത്യയിലെത്തിയ എബി ഡിവില്ലിയേഴ്‌സ് 2011 മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയാണ് കളിക്കുന്നത്.

Top