AB de Villiers’ future uncertain amid workload concerns |

ന്യൂഡല്‍ഹി: ബാഗ്ലൂര്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ.ബി. ഡിവില്ല്യേഴ്‌സ് ഐപിഎല്ലില്‍ നിന്നും വിട്ടുനിന്നേക്കും.

ഡിവില്ല്യേഴ്‌സ് തന്നെയാണ് ഐപിഎല്ലില്‍നിന്നു വിട്ടുനിന്നേക്കുമെന്ന സൂചന നല്‍കിയത്. അമിത ജോലിഭാരവും നീണ്ട് മത്സര ഷെഡ്യൂളുകളുമാണ് വിട്ടുനില്‍ക്കലിന് ഡിവില്ല്യേഴ്‌സിനെ പ്രേരിപ്പിക്കുന്നതെന്നാണു സൂചന.

എന്നാല്‍ വിട്ടുനില്‍ക്കലിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീം നായകന്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ മാധ്യമത്തോടാണ് ഡിവില്ല്യേഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്.

അമിതജോലിഭാരത്തെത്തുടര്‍ന്ന് ഡിവില്ല്യേഴ്‌സ് അന്തരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ഡിവില്ല്യേഴ്‌സ് തന്നെ വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളിയെങ്കിലും എല്ലാ ഫോര്‍മാറ്റുകളിലും തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കിയില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജനപ്രീതിയുള്ള താരമാണ് ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് കളിക്കാരനായ ഡിവില്ലേഴ്‌സ്.

Top