എബി ഡി വില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കില്ല

ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് എബി ഡി വില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് വിരമിക്കാന്‍  തന്നെ
തീരുമാനിച്ചു. എബി ഡി വില്ലിയേഴ്‌സിന്റെ തിരിച്ചുവരവിനെക്കുറിച്ച് ടീം കോച്ച് മാര്‍ക്ക് ബൗച്ചറുമായി താരം ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിരമിക്കല്‍ പിന്‍വലിക്കുന്നില്ലെന്നാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഡിവില്ലിയേഴ്‌സ് കളിക്കുമെന്ന വാര്‍ത്തകള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ തള്ളി. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിക്കുമ്പോഴും വില്ലിയേഴ്‌സ് നല്ല ഫോമില്‍ തന്നെയായിരുന്നു. വില്ലിയേഴ്‌സ് ക്രിക്കറ്റ് കളിക്കളത്തിലേക്ക് മടങ്ങി വരാന്‍ ആരാധകര്‍ കാത്തിരുന്നിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

Top