എ.ബി.ഡിവില്ലിയേഴ്‌സും പേസര്‍ ഡെയ്ല്‍ സ്റ്റെയിനും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നു

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എ.ബി. ഡിവില്ലിയേഴ്‌സും പേസര്‍ ഡെയ്ല്‍ സ്റ്റെയിനും തിരിച്ചെത്തി.

സിംബാബ്‌വെയ്‌ക്കെതിരായ നാല് ദിവസ ടെസ്റ്റിനുള്ള ടീമിലേയ്‌ക്കാണ് രണ്ടുപേരും തിരിച്ചെത്തിയിരിക്കുന്നത്. ഡിസംബര്‍ 26നാണ് മത്സരം തുടങ്ങുക.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തോളിന് പരിക്കേറ്റ സ്റ്റെയിന്‍ വിശ്രമത്തിലായിരുന്നു.
അതിനുശേഷമാണ് ഇപ്പോഴുള്ള തിരിച്ചുവരവ്.

അതേസമയം, 2016 ജനുവരിയിലാണ് അവസാനമായി ഡിവില്ലിയേഴ്‌സ് ടെസ്റ്റിനിറങ്ങിയത്.

Top