ആറ്റുകാല്‍ പൊങ്കാല മഹോത്സവം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ദര്‍ശനത്തിനായി നിരവധി ഭക്തര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.രാത്രി 10.20 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടുകൂടിയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മഹോത്സവം ആരംഭിക്കുക.

ഇതിന് മുന്നോടിയായി തോറ്റം പാട്ട് അവതരണവും നടക്കും. ഇത്തരത്തില്‍ ദേവിയെ പാട്ടുപാടി കുടിയിരുത്തുന്ന ചടങ്ങാണ് ഇന്ന് നടക്കുക. ഒപ്പം തന്നെ വിശേഷാല്‍ പൂജയും നടക്കും. ഇപ്പോള്‍ ദര്‍ശനത്തിനായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

എട്ടുദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 20 ആണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നടക്കുക. സാംസ്‌കാരിക പരിപാടികളും ഇന്ന് ആരംഭിക്കും. നടന്‍ മമ്മൂട്ടിയാണ് സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യുക.

Top