aashirvad Cinemas producing four films of Mohanlal’s

ശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിന്റെ നാല് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

നാല് ചിത്രങ്ങളും നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണ്.

ശദ്ധേയമായ പരസ്യ ചിത്രങ്ങള്‍ ഒരുക്കിയ വി .എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് മാന്ത്രിക ചിത്രമായ ഒടിയനാണ് ഇതില്‍ ആദ്യത്തേത്.സിനിമയുടെ ചിത്രീകരണം ജൂണില്‍ തുടങ്ങും. അമിതാഭ് ബച്ചനും പ്രകാശ് രാജും മഞ്ജു വാര്യരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ലാല്‍ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് രണ്ടാമത്തേത്.അടുത്ത വര്‍ഷം ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്.

രണ്‍ജി പണിക്കരുടെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ മറ്റൊരു പ്രോജക്ട്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ലൂസിഫര്‍ നിര്‍മ്മിക്കുന്നതും ആശീര്‍വാദ് സിനിമാസാണ്‌.മുരളി ഗോപിയുടേതാണ് രചന.

Top