സൗബിന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം ; ചിത്രം നിര്‍മിക്കുന്നത് ആഷിഖ് അബു

soubin

സൗബിന്‍ ഷാഹിറിന്റെ അടുത്ത ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം. പറവ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാനരംഗത്തേക്ക് പ്രവേശിച്ച ചലച്ചിത്ര താരം കൂടിയാണ് സൗബിന്‍. മമ്മൂട്ടിക്കൊപ്പമുള്ള സൗബിന്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ആഷിഖ് അബുവാണ് സൗബിന്‍-മമ്മൂട്ടി ചിത്രം നിര്‍മിക്കുന്നത് എന്നാണ് പുതിയ വിവരം. ഒരു യുവതാരവും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

നേരത്തെ സൗബിന്‍ തന്നെ ഇതു സംബന്ധിച്ച സൂചന ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയിരുന്നു. മമ്മൂട്ടിക്കൊപ്പം വലിയ ബാക്ക്ഗ്രൗണ്ടില്‍ അരണ്ട വെളിച്ചത്തില്‍ സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ നല്‍കിയ സൗബിന്‍ നെക്സ്റ്റ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചിട്ടുമുണ്ട്.

സൗബിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ചില ട്വിറ്റര്‍ പേജുകളില്‍ സൗബിന്‍ ലൈക്കടിക്കുക കൂടി ചെയ്തതോടെ ഇക്കാര്യം ഏറക്കുറേ സ്ഥിരീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ഉണ്ടായില്ല. സൗബിന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രത്തിലേക്ക് നീങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മമ്മൂട്ടി ചിത്രം തന്നെയാണ് ഉടനെത്തുക എന്നാണ് ഇപ്പോഴത്തെ വിവരം.

ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Top