ആഷിക് അബു ചിത്രത്തില്‍ നായകനാവാന്‍ കിങ് ഖാന്‍; വൈറലായി ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകനാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഉടന്‍ തന്നെ ഷാരൂഖിനെ നായകനാക്കിയുള്ള ചിത്രം പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്ന ആഷിക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

ശ്യാം പുഷ്‌കരനും ആഷിക്കും ഷാരൂഖിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ആഷിക് ഇപ്പോള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ഇരുവരും മുംബൈയിലെത്തി ഷാരൂഖിനെ കണ്ടപ്പോള്‍ എടുത്ത ചിത്രമാണിത്.

ശ്യാം പുഷ്‌കരനായിരിക്കും ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ബോളിവുഡിലാണ് ആഷിക് സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഇത് മലയാളം ചിത്രത്തിന്റെ റീമേക്ക് അല്ലെന്നും ആഷിക് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്.

Top