നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസ്;ട്രെയിലർ കാണാം

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമയാണ്. നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്സ് ലിനിയായിട്ടാണ് റിമ വേഷമിടുന്നത്.

രേവതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടോവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്ബൻ വിനോദ് ഇന്ദ്രൻസ്, ഇന്ദ്രജിത്ത് സുകുമാരൻ, റഹ്മാൻ, പൂർണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഒരു സയൻസ് ഫിക്ഷൻ ചിത്രമായ വൈറസിന്റെ കഥയൊരുക്കുന്നത് മുഹ്‌സിൻ പെരാരി, സുഹാസ്, ഷററഫു എന്നിവർ ചേർന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. ഒപിഎം ബാനറിൽ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Top