ജാഗ്രന്‍ ചലച്ചിത്ര മേള; മികച്ച ഫീച്ചര്‍ സിനിമയായി വൈറസ്

മുംബൈ ജാഗ്രണ്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടി ആഷിഖ് അബു ചിത്രം ‘വൈറസ്’. ഇന്ത്യയിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് വൈറസ് സ്വന്തമാക്കിയത്. ആഷിഖ് അബു, തിരക്കഥാകൃത്തുകളായ മുഹ്സിന്‍, സുഹാസ്, ഷറഫു എന്നിവര്‍ മുതിര്‍ന്ന സംവിധായകന്‍ കേതന്‍ മേത്തയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.

പത്താമത് ജാഗ്രന്‍ ചലച്ചിത്ര മേളയിലാണ് വൈറസ് നേട്ടം കൊയ്തത്. ആസാമീസ് ചിത്രം ‘ബുള്‍ബുള്‍ കാന്‍ സിംഗ്’ ഒരുക്കിയ റിമ ദാസും ബംഗാളി ചിത്രം ‘ഗ്വാരെ ബൈരെ ആജ്’ സംവിധാനം ചെയ്ത അപര്‍ണ സെന്നും മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ഗ്രീക്ക് ചിത്രം ഹോളി ബൂം ആണ് വികച്ച വിദേശ ചിത്രം.

രാജ്യാന്തര തലത്തില്‍ മികച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരം നല്‍കി വരുന്ന ചലച്ചിത്രമേളകളില്‍ ഒന്നാണ് ജാഗ്രണ്‍ പ്രകാശന്‍ ഗ്രൂപ്പ് നടത്തുന്ന ചലച്ചിത്രമേള.

Top