സ്വാര്‍ഥതയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥ; ‘വൈറസ്’ ടീമിന് ആശംസയുമായി ഇര്‍ഫാന്‍

കോഴിക്കോട് നിരവധി പേരുടെ ജീവനെടുത്ത ‘നിപ വൈറസ’ പ്രമോയമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വൈറസ്’

ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമായി. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ‘വൈറസ്’ ടീമിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. നിപയുടെ സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും അത് ഏറെ പേടിപ്പെടുത്തുന്നതായിരുന്നുവെന്നുമാണ് ഇര്‍ഫാന്‍ പത്താന്‍.

സ്വാര്‍ഥതയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ‘വൈറസ്’ ടീമിന് ആശംസകള്‍ നേരുന്നു. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെ ടാഗ് ചെയ്തു കൊണ്ട് ഇര്‍ഫാന്‍ കുറിച്ചു.

Top