മമ്മുട്ടിക്ക് അത് ദോഷം ചെയ്യും , തുറന്നടിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്

mammotty

കൊച്ചി : ആരാധകരുടെ തെറിവിളി മമ്മൂട്ടിക്ക് നെഗറ്റിവിറ്റി ഉണ്ടാക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു.

കസബ സിനിമയ്‌ക്കെതിരായ പ്രസ്താവനയെ തുടര്‍ന്ന് നടി പാര്‍വതിക്കെതിരായ ഫാന്‍സുകാരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഷിഖിന്റെ പ്രതികരണം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു ആഷിഖ് അബു.

ഫാന്‍സുകാരായ പ്രേക്ഷകര്‍ ദയവുചെയ്ത് മായാനദി കാണരുതെന്ന് ആഷിഖ് അബു അഭിപ്രായപ്പെട്ടു. ഇത് ഫാന്‍സുകാര്‍ക്ക് വേണ്ടിയുള്ള സിനിമയല്ലെന്നും ആഷിഖ് അബു പറഞ്ഞു.

ഇപ്പോഴത്തെ വിവാദങ്ങളില്‍ മമ്മൂട്ടി വേദനിക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്. വ്യക്തിപരമായി അടുത്തറിയാവുന്ന മമ്മൂക്ക സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന ആളാണെന്നും ആഷിഖ് അബു വ്യക്തമാക്കി.

കസബ സിനിമയിലെ ഒരു രംഗം സ്ത്രീവിരുദ്ധമാണെന്ന പാര്‍വതിയുടെ പരാമര്‍ശമാണ് വിവാദമായത്. പാര്‍വതിയെ പിന്തുണച്ച് നടിയും ആഷിഖ് അബുവിന്റെ ഭാര്യയുമായ റിമ കല്ലിങ്കല്‍ രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെ പാര്‍വതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുകൊണ്ടും സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പാര്‍വതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Top