കൂടുതല്‍ കരുത്തോടെ തിരിച്ചുവരണം, നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പമെന്ന് ആഷിഖ് അബു

കൊച്ചി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്തുവാരിയപ്പോള്‍ ഇടതുപക്ഷത്തിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു. തോറ്റവര്‍ക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവര്‍ത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം. കൂടുതല്‍ കരുത്തോടെ തിരിച്ചുവരണം.എന്നാണ് ഇടപുതുപക്ഷത്തെ പിന്തുണച്ചുകൊണ്ട് അഷിഖ് അബു കുറിച്ചത്.

ഒപ്പം തന്റെ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെ അനുമോദിക്കാനും ആഷിഖ് അബു മറന്നില്ല. എന്റെ മണ്ഡലത്തില്‍ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തോറ്റവര്‍ക്കൊപ്പം.
ഇനിയും പൊരുതിനേടുമെന്ന് ആവര്‍ത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം.
നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം.
കൂടുതല്‍ കരുത്തോടെ തിരിച്ചുവരണം.
എന്റെ മണ്ഡലത്തില്‍ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങള്‍ .
സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യു ഡി എഫ് വിജയികള്‍ക്കും വിശിഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങള്‍ .
ലാല്‍ സലാം

Top