aarya as a versatile character : kadamban trailer released

ര്യ മുഖ്യകഥാപാത്രമായെത്തുന്ന തമിഴ് ചിത്രം ‘കടമ്പന്റെ’ട്രെയിലര്‍ പുറത്തിറങ്ങി. കാടിന്റെ മകനായ വീരശൂരപരാക്രമിയായാണ് ആര്യ എത്തുന്നത്‌.

ചിത്രത്തില്‍ ശക്തമായ നായിക കഥാപാത്രത്തെ കാതറീന്‍ ട്രീസ അവതരിപ്പിക്കുന്നു.കാടിനെ നശിപ്പിക്കാനെത്തുന്ന മുതലാളിത്ത ശക്തികള്‍ക്കെതിരെയുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃഥം.

രണ്ട് മിനിട്ട് നീണ്ടനില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ കാട്ടുനിവാസികളും കോര്‍പ്പറേറ്റ് ശക്തികളും തമ്മിലുള്ള പോരാട്ടങ്ങള്‍ മിന്നിമറയുന്നു. മാത്രമല്ല ആര്യയുടെ പൗരുഷത്തെ വിളിച്ചോതുന്ന അഭ്യാസ പ്രകടനങ്ങളും കാണാം.

രാഘവ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗദരി നിര്‍മ്മിക്കുന്നു.

https://youtu.be/H525Q6SePGk

Top