പരിക്ക് വിനയായി ആരോണ്‍ റാംസി ആഴ്‌സണല്‍ ജേഴ്‌സിയില്‍ കളിക്കില്ല

രിക്ക് കാരണം ആഴ്‌സണല്‍ മിഡ്ഫീല്‍ഡറായ ആരോണ്‍ റാംസി ഇനി ആഴ്‌സണല്‍ ജേഴ്‌സിയില്‍ കളിക്കില്ല. ഈ സീസണ്‍ അവസാനം വരെ കളിക്കില്ലെന്ന് ക്ലബും താരവും വ്യക്തമാക്കി. യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിനിടെ ഏറ്റ പരിക്കുകാരണമാണ് താരത്തിന് ഈ സീസണില്‍ കളിക്കാന്‍ സാധിക്കാത്തത്. മസിലിനു പരിക്കേറ്റ റാംസിക്ക് ഈ സീസണ്‍ അവസാനം വരെ തിരിച്ചുവരാന്‍ ആകില്ല.

റാംസിയെ ഇറ്റാലിയന്‍ ക്ലബായ യുവന്റസ് ഫ്രീ ട്രാന്‍സ്ഫറിലൂടെ നേരത്തെ സ്വന്തമാക്കിയിരുന്നു. വെയില്‍സ് താരം നാലു വര്‍ഷത്തേക്കാണ് യുവന്റസില്‍ കരാര്‍ ഒപ്പുവെച്ചത്. റാംസി അടുത്ത സീസണ്‍ മുതല്‍ യുവന്റസ് ടീമില്‍ ചേരും. 2008 മുതല്‍ ആഴ്‌സണല്‍ ജേഴ്‌സിയിലുള്ള റാംസി ഗണ്ണേഴ്‌സിനായി 350ല്‍ ഏറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. റാംസി ആഴ്‌സണലിനൊപ്പം മൂന്ന് എഫ് എ കപ്പ് കിരീടങ്ങളും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡും സ്വന്തമാക്കിട്ടുണ്ട്.

ആഴ്‌സണല്‍ നല്‍കിയ എല്ലാ പിന്തുണയ്ക്ക് റാംസി നന്ദി പറഞ്ഞു.

Top